കണി കണ്ടുവോ വസന്തം

 

കണി കണ്ടുവോ വസന്തം ഇണയാകുമോ സുഗന്ധം (2)
മെല്ലെ മെല്ലെയിളം മെയ്യില്‍ തുളുമ്പിയെന്‍ നാണം
പട്ടുനൂല്‍ മെത്തമേല്‍ എത്തി പുതയ്ക്കുമൊരീണം
മോഹനം ആലിംഗനം
മാറോടു ചേരുന്നോരലസ മധുര മധുവിധുമയ ലാളനം
ഉം..ഉം..ഉം...

വെണ്‍തിങ്കളോ തൂവെണ്ണയായി പെയ്യുന്ന വൃന്ദാവനം
ആലിലക്കൈകളോ വെഞ്ചാമരങ്ങളായി നീ
രാഗേന്ദുവിന്‍ പാലാഴിയായി ഈ നല്ല രാജാങ്കണം
സിന്ദൂരവും ശൃംഗാരവും
ഒന്നായി മാറുന്ന പുതിയ പുതിയ തളിരിലയിലെ നേദ്യമായി
ഉം....ഉം...ഉം...

പുന്നാരവും കിന്നാരവും കൈമാറുമീ നാളിലായി
ഇക്കിളി പായമേല്‍ ഒട്ടിക്കിടന്നുവോ മോഹം
മൗനങ്ങളില്‍ ദാഹങ്ങളോ പൂ ചൂടുമീ വേളയില്‍
മൂളുന്നുവോ കാതോരമായി
ആറാടിയോടുന്ന യമുന ഞൊറിയുമലയുടെ മണിനാദമായി
(കണികണ്ടുവോ വസന്തം.....)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kani kanduvo vasantham

Additional Info

അനുബന്ധവർത്തമാനം