എങ്ങു നിന്നു വന്ന

എങ്ങു നിന്നു വന്ന പഞ്ചവർണ്ണക്കിളി നീയോ ആ..
എങ്ങു നിന്ന പഞ്ചവർണ്ണ ക്കിളി നീയോ
എന്നുമെന്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറെ
നീയെൻ മുളംതണ്ടിൽ ചുംബിച്ചിരുന്നു പണ്ടേ
മൌന സ്വരമായ് ജന്മങ്ങളിൽ മോഹം കൈ നീട്ടുന്നു വീണ്ടും
തങ്കക്കിനാവിലൊളിച്ചിരുന്നു
കന്നിത്തിരി തെളിക്കാനായ്
നെഞ്ചോരം നാളം തേടിയോ ( എങ്ങു,,,)
നിസനിസഗസ നിസനിസഗസാ
നിസഗമപാ നിസ ഗമപാ
ഗമപനിസാ സനിധപാമ സനിധപാമ
രീമാധനീനി പാമപാസാ

ഒന്നൊന്നുമേ മൊഴിയാതെ നീ
ചായുന്നുവോ പ്രേമ തല്പങ്ങളിൽ (2)
സ്നേഹം നിറം കൊണ്ട നേരങ്ങളിൽ
നീ കണ്മുന്നിലിന്നോ നിന്നേ സ്വയം
പൂവാടിയാണെന്ന പോലെ
വെള്ളിച്ചിലങ്ക തുള്ളിത്തുളുമ്പി
കൊഞ്ചിക്കുണുങ്ങി വരുമ്പോൾ
ഞാനേതോ താളം മീട്ടിയോ

ഇന്നെന്നുമേ മനതാരിലായി
ഊറുന്നുവോ നല്ല തേൻ തുള്ളികൾ (2)
നീയെന്നിളം ശ്വാസമേൽക്കുന്ന പോൽ
തൂമഞ്ഞായി മാറിൽ ചേരുന്ന പോൽ
നീലാംബരി രാഗമോടേ...
കന്നിസ്വരങ്ങൾ എണ്ണി നിറഞ്ഞു
പുല്ലാങ്കുഴൽ വിളിക്കുമ്പോൾ
പുൽകീ നിൻ ഈറൻ കൈ വിരൽ ( എങ്ങു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (2 votes)
Engu ninnu vanna

Additional Info

അനുബന്ധവർത്തമാനം