നന്മയാകുന്ന കാന്തി

 

നന്മയാകുന്ന കാന്തി കാണുവാന്‍ കണ്ണിനാകേണമേ
നല്ലവാക്കിന്റെ ശീലു ചൊല്ലുവാന്‍ നാവിനാകേണമേ
സ്നേഹമാകുന്ന ഗീതമോ എന്റെ കാതിനിണയാകണേ
സത്യം എന്നുള്ള ശീലമോടെ ഞാന്‍ ശാന്തി അറിയേണമേ

ഭൂമിയമ്മയെന്നറിയുവാനുള്ള ബോധമുണ്ടാകണേ
ജീവജാലങ്ങളാകെയും ജന്മ ബന്ധുവാകേണമേ
ജാതിഭേതങ്ങള്‍ എന്ന ശാപമോ ദൂരെ മറയേണമേ
ലോകമൊന്നെന്ന പാഠമെന്നുമെന്‍ മനസ്സിലെഴുതേണമേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nanmayakunna Kaanthi