മഴയുള്ള രാത്രിയിൽ

 

മഴയുള്ള രാത്രിയില്‍ മനസ്സിന്റെ തൂവലിൽ
വിരല്‍ തോട്ടുണർത്തുന്നതാരെ (2)
അരികത്തിരുന്നൊരു പ്രിയമുള്ള പാട്ടായ്‌ (2)
പരിഭവം പകരുന്നതാരെ
(മഴയുള്ള ...)

പാതിയടഞ്ഞൊരെന്‍ മിഴിയിതൾത്തുമ്പിന്മേല്‍
മണിച്ചുണ്ട് ചേർക്കുവാന്‍ വരുന്നതാരെ
പാര്‍വണചന്ദ്രനായ്‌ പതുങ്ങി നിന്നെന്‍ മാറില്‍
പനിനീര് പെയ്യുവാന്‍ വരുന്നതാരെ
പ്രണയം തുളുമ്പി നില്‍ക്കും
ഒരു പൊന്മണിവീണ തലോടി
ഒരു സ്വരമാരിയായ് പൊഴിഞ്ഞതാരെ
(മഴയുള്ള ...)

ഹൃദയത്തിനുള്ളില്‍ ദലമര്‍മ്മരങ്ങള്‍ പോല്‍
മധുരാഗമന്ത്രമായ് മിടിച്ചതാരെ
വാരിളംപൂവാം വിരല്‍ത്തുമ്പ് കൊണ്ടേതോ
വസന്തത്തെ നുള്ളുവാന്‍ കൊതിച്ചതാരെ
മധുരം പുരണ്ടു നില്‍ക്കും
മനസ്സിന്‍ കണിമുല്ലയിലേതോ
ഒരു വരസൂര്യനായ്‌ വിരിഞ്ഞതാരെ
(മഴയുള്ള ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
mazhayulla rathriyil

Additional Info

അനുബന്ധവർത്തമാനം