സ്വർഗ്ഗവാതിൽ തുറന്നു 1

സ്വര്‍ഗ്ഗ വാതില്‍ തുറന്നു
സ്വപ്നലോകം വിടര്‍ന്നു
നല്ലവര്‍ക്കെന്നുമെന്നും ...നല്ലകാലം പിറന്നു

പതിനേഴുവത്സരങ്ങള്‍ പനിനീര്  പെയ്തു നിന്നില്‍
ഇനിയും വസന്തകാലം ഇതിലെ വിരുന്നു വന്നെങ്കില്‍

മിഴിയില്‍ വിരിഞ്ഞ നാണം മൊഴിയില്‍ നിറഞ്ഞ മൌനം
കവിളോരകുങ്കുമങ്ങള്‍ ചൊടിയില്‍ പൊലിഞ്ഞ ഭാവം

ചിരിയില്‍  ചിലങ്ക  ചാര്‍ത്തി  കിളികള്‍ പറന്നു  പൊങ്ങി
തളിരിന്റെ  നേര്‍മ  തോല്‍ക്കും  തനുവില്‍  മനം  മയങ്ങി

പതിനേഴുവത്സരങ്ങള്‍ പനിനീര്  പെയ്തു നിന്നില്‍
ഇനിയും വസന്തകാലം ഇതിലെ വിരുന്നു വന്നെങ്കില്‍

സ്വര്‍ഗ്ഗ വാതില്‍ തുറന്നു
സ്വപ്നലോകം വിടര്‍ന്നു
നല്ലവര്‍ക്കെന്നുമെന്നും ...നല്ലകാലം പിറന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swargavathil thurannu