സന്ധ്യേ നിൻ മൗനവുമിന്നൊരു

 

സന്ധ്യേ നിൻ മൗനവുമിന്നൊരു
അനുരാഗസന്ദേശമായ് ഞാൻ കേട്ടു (2)
തങ്ക മുകിലിൻ തകിടിൽ വായിച്ചു ഞാൻ
ഇന്നൊരു പ്രേമപത്രം ഒരു സുന്ദരപ്രേമപത്രം
(സന്ധ്യേ...)

ഓമൽക്കുരുവീ നിനക്കറിയാമോ
ആ പ്രേമലിഖിതം ആരെഴുതീ (2)
ദേവകുമാരനോ ഗന്ധർവനോ അവൻ
സ്നേഹിച്ചു തീരാത്ത കാമുകനോ (2)
ശാലീനയാമൊരു ഗ്രാമീണ കന്യ തൻ
ആരാധകനായ് വന്നവനോ
(സന്ധ്യേ...)


നീട്ടിക്കുറുക്കി വിളിപ്പതാരേ എന്റെ
കൂട്ടിലെ കണ്മണി പ്രാവേ (2)
ഏതോ കിനാവിലെന്നെ കണ്ടു
മോഹിച്ചൊരു കാതരനാം കളിത്തോഴനെയോ (2)
ആശ്ലേഷമാലയാൽ ആരോ പകർന്നിടും
ആത്മഹർഷം നീ കൊതിച്ചു പോയോ
(സന്ധ്യേ...)




 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sandhye nin mounavuminnoru

Additional Info

അനുബന്ധവർത്തമാനം