കുളിരിന്റെ കുടമൂതും

 

ആ..ആ.ആ
കുളിരിന്റെ കുടമോതും മുകിലേ വാ ഇതിലേ വാ
ഇതിലേ വാ  ഇതിലേ വാ  ഇതിലേ വാ
ദാഹിക്കും മണ്ണിനു പനിനീരും കളഭവുമായ്
പനിനീരും കളഭവുമായ്
ഇതിലേ വാ  ഇതിലേ വാ
(കുളിരിന്റെ....)

പുന്നെല്ലിൻ പുന്നാരക്കതിർ നൂലിൽ കോർത്തു തരൂ
കുന്നോളം നെന്മണികൾ പൊന്മണികൾ കോർത്തു തരൂ (2)
(കുളിരിന്റെ....)

ചെന്തെങ്ങിൻ ഒക്കത്തെ പൊന്നും കുടങ്ങളെ
അന്തിക്കതിർ കനക പൂശി
പൊൻ കുരുന്നോലയിൽ പാഴ് തെന്നൽ ഓടി വന്ന് അൻപിന്റെ  മന്ത്രം കുറിച്ചു (2)
(കുളിരിന്റെ....)

തുമ്പക്കുടങ്ങളിൽ മണ്ണിന്റെ വാത്സല്യം
തുമ്പികൾക്കാരേ പകർന്നു (2)
നല്ല പിറന്നാളിൽ പാട്ടു പാടാനെന്റെ
ചെല്ലക്കുരുവീ നീ വായോ
(കുളിരിന്റെ....)
 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kulirinte Kudamoothum