കാതിൽ കുണുക്കുള്ള ചെമ്പരത്തി
കാതിൽ കുണുക്കുള്ള ചെമ്പരത്തി നിന്നെ
കാറ്റിന്റെ മഞ്ചലിൽ ആരിരുത്തി
ആരെയാ മഞ്ചലെടുത്തു പോവാൻ
ആശിച്ചു മോഹിച്ചിങ്ങെത്തീ
നാണിച്ചു നാണിച്ചിരിക്കും നിന്നെ
കാണാൻ കൊതിച്ചു കൊതിച്ചു നിന്നൂ
ആരെ കാണാൻ കൊതിച്ചു കൊതിച്ചു നിന്നൂ
(കാതിൽ കുണുക്കുള്ള....)
മഞ്ജു മലർപ്പട്ടിതാരു തന്നൂ
പിന്നെ മംഗള കുങ്കുമം തൊട്ടു തന്നൂ (2)
ആരുമറിയാതെ നീയുമറിയാതെ
ആരേ നിൻ കവിളത്തൊരുമ്മ തന്നൂ (2)
ആടും മഞ്ചലിലാരോമലേ
നീയൊരാനന്ദ ലഹരി നുകർന്നൂ (2)
(കാതിൽ കുണുക്കുള്ള....)
താളത്തിൽ നിൻ മഞ്ചൽ താണുയർന്നൂ
അതിൽ താമരപ്പൈങ്കിളീ നീയിരുന്നൂ (2)
ആ മണിമഞ്ചൽ ഞാനായിരുന്നെന്നതോമനേ
നീയറിയാതിരുന്നു (2)
ആടും ലാസ്യത്തിൽ നാമലിഞ്ഞു
അതിൽ ആത്മ ഹർഷം നാം നുകർന്നൂ (2)
(കാതിൽ കുണുക്കുള്ള....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaathil Kunukkulla Chembarathi
Additional Info
ഗാനശാഖ: