നക്ഷത്രപ്പുണ്ണുകളായിരം

 

നക്ഷത്രപ്പുണ്ണുകളായിരം
പൊട്ടിയൊലിക്കുന്ന വാനം
കിട്ടാത്ത കനികള്‍ക്കായ് കൈനീട്ടി
പൊട്ടിക്കരയുന്ന ലോകം
(നക്ഷത്ര...)

രാത്രിനിവര്‍ത്തിയ കൂടാരത്തില്‍
യാത്രക്കാരെല്ലാം തളര്‍ന്നുറങ്ങി (2)
മിന്നാമിനുങ്ങേ നീമാത്രമാരെയോ
പിന്നെയും തേടി നടന്നു
പിന്നെയും തേടി നടന്നു
(നക്ഷത്ര....)

ഓരോ പകലും എരിഞ്ഞടങ്ങി
ചാരമായ് മാറുന്ന രാവില്‍ (2)
കൂരിരുള്‍ പട്ടട കാട്ടിനുള്ളില്‍
ആരെയോ തേടി നടന്നു
ആരെയോ തേടി നടന്നു
(നക്ഷത്ര....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nakshathrappunnukalaayiram

Additional Info

അനുബന്ധവർത്തമാനം