മാലാഖമാരേ മറയല്ലെ
മാലാഖമാരേ മറയല്ലെ വാനില്‍
പാലൊളി ചിന്തിയ പാതിരാപൂക്കളേ (2)
പാപത്താലെ ലോകമെല്ലാം കൂരിരുള്‍ മൂടി
പരമോന്നതനേ പാപികളില്‍ കനിവു തോന്നണേ
കനിവു തോന്നണേ
(മാലാഖമാരേ....)
വെണ്മുകിലിന്‍ നീളെ മിന്നും പൊന്നിന്‍ താരകള്‍ (2)
കൂരിരുളിന്‍ ദിവ്യ ദീപനാളങ്ങളല്ലോ
നാളങ്ങളല്ലോ
(മാലാഖമാരേ....)
സ്വര്‍ഗ്ഗരാജ്യപ്പന്തലിലാമോദമായ് വാഴും (2)
മാലാഖമാരേ മറയരുതേ കാര്‍മുകില്‍മേലേ
കാര്‍മുകില്‍മേലേ
മാലാഖമാരേ മറയല്ലെ വാനില്‍
പാലൊളി ചിന്തിയ പാതിരാപൂക്കളേ
പാപത്താലെ ലോകമെല്ലാം കൂരിരുള്‍ മൂടി
പരമോന്നതനേ പാപികളില്‍ കനിവു തോന്നണേ
കനിവു തോന്നണേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Malakhamare
Additional Info
ഗാനശാഖ: