ഓടിവരും കാറ്റിൽ ഓടിവരും കാറ്റിൽ
ഓടിവരും കാറ്റില്‍ ഓടിവരും കാറ്റില്‍
പാടിവരും നീയാരോ നീയാരാരോ (2)
തമ്പുരുമീട്ടി താളം തെറ്റാതാടിവരും നീയാരോ
ഓടക്കുഴലിന്‍ നാദവുമായി പാടിവരും നീയാരോ
മാരുതനാലേ ഗീതികള്‍ പാടും ഇല്ലിക്കാടുകളെല്ലാം
മാമലമേലേ മാരുതനാലേ രാഗം പാടും രാവില്‍
ആരും കേള്‍ക്കാതുള്ളൊരു രാഗം പാടുമോ
ഓ.. ഓ....
ഓടിവരും കാറ്റില്‍ ഓടിവരും കാറ്റില്‍
പാടിവരും നീയാരോ നീയാരാരോ
തളര്‍ന്നു പോയൊരു താമരയോ നീ
അമ്പിളിവന്നൊരു രാവില്‍
പുതുമലരെല്ലാം പുഞ്ചിരി തൂകി
പരിമളം വീശുമീ രാവില്‍
പറവകളെല്ലാം പാടിയുറങ്ങും
പാലൊളിതൂകുമീ രാവില്‍
മാനിനിമാരുടെ മാലയൊരുക്കാന്‍
മിന്നിമിനുങ്ങിയതാരോ
ആരും പാടാതുള്ളൊരു രാഗം പാടുമോ
ഓ.. ഓ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Odi varum kaattil