വരുമൊരുനാൾ സുഖം
Music:
Lyricist:
Singer:
Film/album:
വരുമൊരുനാൾ സുഖം ഒരു നാൾ ദുഃഖം
ഉലകിലെല്ലാം ഇതു നിയമം - ഞാൻ
ഒരുനാളിലും ഇരുളകലാത്തൊരു
കഥയായ് പാഴ്‌കഥയായ്
ഞാനൊരുനാളിലും ഇരുളകലാത്തൊരു
കഥയായ് പാഴ്‌കഥയായ്
അധരത്തു ചേർത്തേ തേനിന്റെ
മധുരിമയറിവൂ... ഞാനതറിഞ്ഞീലാ
മുകരുന്ന നേരമെ പൂവിന്റെ വാസനയറിവൂ
ഞാനതറിഞ്ഞീലാ
നുകരാത്ത തേനിനും മുകരാത്ത പൂവിനും
കൊതിയാർന്നു കൈ നീട്ടുകില്ലാ
കൊതിയാർന്നു കൈ നീട്ടുകില്ലാ
(വരുമൊരുനാൾ ...)
തകരും ചിറകുകൾ ഇനിയെത്ര കാലം
താങ്ങി പറക്കുവാനാകും
കരുമൊട്ടിൽ കരിയുവാനെങ്കിലീ ജീവിതം
വിരിയേണ്ട വിരിയേണ്ട മേലും
വിരിയേണ്ട വിരിയേണ്ട മേലും
വരുമൊരുനാൾ സുഖം ഒരു നാൾ ദുഃഖം
ഉലകിലെല്ലാം ഇതു നിയമം - ഞാൻ
ഒരുനാളിലും ഇരുളകലാത്തൊരു
കഥയായ്... പാഴ്‌കഥയായ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
varumoru nal
Additional Info
Year:
1964
ഗാനശാഖ: