കണ്ണെഴുതി പൊട്ടു തൊട്ടു കമ്പിളിക്കുപ്പായമിട്ട്

 

കണ്ണെഴുതി പൊട്ടു തൊട്ടു കമ്പിളിക്കുപ്പായമിട്ടു
നിന്നെയിങ്ങു ചൊല്ലിവിട്ടതാരാണ്‌
നിനക്കഴകു തന്നുവിട്ടതാരാണ്‌
വയനാടൻ കുന്നിന്മേൽ ഓടിവരും കുഞ്ഞാടേ
മയിലാട്ടം കണ്ടുതുള്ളണതെന്തിനാണ്‌
 നീ മാനത്ത്‌ നോക്കി നിക്കണതെന്താണ്‌
(കണ്ണെഴുതി...)

മാലാഖമാരുള്ള മാനത്തെ മാളികയിൽ
മാണിക്യ താരമൊന്നു മന്നിൽ വന്നു
മനുഷ്യന്റെ കുഞ്ഞാടായ്‌ മാറിനിന്നു
(കണ്ണെഴുതി...)

ഏഴുമലക്കാട്ടിലെ ഏലപ്പൂ വേണോ
ഏഴുനാട്ടിൻ കുടിലിലുള്ള
കറുകനാമ്പു വേണോ
ഇക്കരെയക്കരെയോടിനടക്കണ ചങ്ങാതീ
നിനക്കിത്തി ചക്കര മാന്തളിർ നുള്ളിത്തരാം ഞാൻ
(കണ്ണെഴുതി....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannezhuthi pottuthottu

Additional Info

Year: 
1964

അനുബന്ധവർത്തമാനം