അച്ചായൻ കൊതിച്ചതും

അച്ചായൻ കൊതിച്ചതും പാല്‌ 
ആശാൻ കുറിച്ചതും പാല്‌ 

അളിയോ.. അളിയോ നമ്മളു കുഴിച്ച കുഴിയില്‌ 
അടിതെറ്റി വീണൊരു മുയല്‌ 
കൊമ്പൻ മുയല്‌ 
പഞ്ചാരക്കരുമ്പ്‌ പാലാക്കരുമ്പ്‌ 
പാലപ്പം പോലൊരു പെണ്ണ്‌ - ചക്കര 
പാലപ്പം പോലൊരു പെണ്ണ്

കള്ളിന്റെ മണം പോലെ 
കാണാതെ വന്നെന്റെ 
കരളിലൊരു എൻക്രോച്ചു നടത്തി - പെണ്ണ്
കരളിലൊരു എൻക്രോച്ചു നടത്തി 

കണ്ണാലെ വല എറിഞ്ഞു - പെണ്ണ്
വണ്ണാത്തിപ്പുള്ളു പോലെ പറന്നു 
പറന്നു.... പറന്നു...പറന്നു
(കണ്ണാലെ... )

കൈയ്യാലെ ഒന്നു ഞോടി - പെണ്ണു 
കൈയ്യാലയും പൊളിച്ചു ചാടി (2)

കടുവാ തോമസ്സും കുടിക്കും 
കപ്പ്യാരു ചാണ്ടിയും എടുക്കും 
ചെറിയാങ്കുഞ്ഞിത്ര കഴിക്കും 
അറിയാമോ ചൊല്ല് അളിയോ 
അറിയാമോ ചൊല്ല് അതു വടയാറൻ കള്ള്
അറിയാമോ ചൊല്ല്‌ അതു വടയാറൻ കള്ള്
അളിയോ... 

അച്ചായൻ കൊതിച്ചതും പാല്‌ 
ആശാൻ കുറിച്ചതും പാല്‌ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Achaayan kothichathum