മിണ്ടാപ്പെണ്ണേ മിടുക്കിപ്പെണ്ണേ

 

മിണ്ടാപ്പെണ്ണേ മിടുക്കിപ്പെണ്ണേ
കണ്ടു ഞാൻ തൂമുല്ല പോൽ നിൻ
പുഞ്ചിരി മലരും പൂഞ്ചിറകൊളിയും
(മിണ്ടാപ്പെണ്ണേ...)

മനസ്സിൽ വിതറി മാദകലഹരി
കുളിരിളം കാട്ടിൽ കൂട്ടിനു വരൂ നീ
തളിരിടും പുളകം താനേ നുകരാൻ (2)
കിളിമകളേ എൻ കരളിനു മോഹം
(മിണ്ടാപ്പെണ്ണേ...)

തേന്മൊഴി നിന്നെ തേടി വന്നു
പെണ്മയിലേ നിൻ പീലി കവർന്നു
കാണാനിധി നീ കൈയിലൊച്ചു (2)
നേടിയെടുക്കും ഞാനതു വേഗം
(മിണ്ടാപ്പെണ്ണേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mindaappenne Midukkippenne

Additional Info

അനുബന്ധവർത്തമാനം