മരിജുവാന വിരിഞ്ഞു വന്നാൽ

മരിജുവാന വിരിഞ്ഞു വന്നാൽ
മനസ്സൊരു മായാപുഷ്പവനം
അകലെയോ അരികിലോ
തിരയൂ തിരയൂ പൂക്കാലം

തിരിഞ്ഞു നോക്കാതെ
പിരിഞ്ഞു പോയോളേ
തരുമോ ഉദ്യാനമധുരസം നീ
ഞാനാകും വേഷത്തിൽ
തേനൂറും ഗാനത്തിൽ
നീ മാത്രമെന്തേ മയങ്ങില്ലേ
നീ മാത്രമെന്തേ മയങ്ങില്ലേ
മരിജുവാന വിരിഞ്ഞു വന്നാൽ
മനസ്സൊരു മായാപുഷ്പവനം

ലഹരിയിൽ നീയൊരു
ലതയായ് പടരുമ്പോൾ
തരുമോ സ്വർഗ്ഗീയ നിമിഷം നീ
നാളായ നാളെല്ലാം നീ ഒളിച്ചെന്നാലും
താമരമൊട്ടിനെ ഞാനെടുക്കും

മരിജുവാന വിരിഞ്ഞു വന്നാൽ
മനസ്സൊരു മായാപുഷ്പവനം
അകലെയോ അരികിലോ
തിരയൂ തിരയൂ പൂക്കാലം
മരിജുവാന വിരിഞ്ഞു വന്നാൽ
മനസ്സൊരു മായാപുഷ്പവനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Marijuvaana virinju

Additional Info

Year: 
1979

അനുബന്ധവർത്തമാനം