ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ

ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ
ഈറൻസന്ധ്യയിലുണരൂ
ഈ സമീരനെ പുണരൂ
ഈറൻസന്ധ്യയിലുണരൂ
ഈ സമീരനെ പുണരൂ
(ഉദ്യാനപുഷ്പമേ...)

പാൽക്കുടമേന്തും പൗർണ്ണമിരാവേ
നീ വരവേല്ക്കും
മകരന്ദമലർമാധുരി ചൊരിയും
ഹൃദയത്തിലൊരു പൂത്തിരി പടരും
പതിവായ് കതിര്‍പോല്‍ പനിനീരലയായ്
ഈറൻസന്ധ്യയിലുണരൂ
ഈ സമീരനെ പുണരൂ
ഈറൻസന്ധ്യയിലുണരൂ
ഈ സമീരനെ പുണരൂ

ജാലകമാളും മനസ്സിന്റെ നറു നീലദുകൂലം
പ്രണയത്തിൻ മലർവാടിയിലേതോ
പ്രതിനവരസ നാടകമാടും
മരതകം ചാർത്തും മണിവീണപൊഴിയും
ദേവഗാന്ധാര രാഗം ഈ
പ്രേമഗന്ധർവ്വ ഗാനം
ഈറൻസന്ധ്യയിലുണരൂ
ഈ സമീരനെ പുണരൂ
ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ
ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ
ലാലലാലാലലാലാ ലാലലാലാലലാലാ

Udyaana Pushpame Unmaada - Vijayanum Veeranum