ചാരുമുഖി നിന്നെ നോക്കി ഞാൻ ചിരിച്ചു
ചാരുമുഖി നിന്നെ നോക്കി ഞാന്‍ ചിരിച്ചു
നിന്റെ ചഞ്ചലമിഴികളില്‍ നാണം മുളച്ചു
ചന്ദ്രമദമെന്‍ മെയ്യില്‍ നീ പൊഴിച്ചു
എന്റെ ചന്ദന ഹൃദയമതില്‍ കോരിത്തരിച്ചു
(ചാരുമുഖീ....)
തളിരിലക്കുമ്പിളില്‍ പൂക്കളോടെ പൊട്ടി
ത്തരിച്ചു നിന്‍ യൗവനം വിടര്‍ന്നു നിന്നു
സിരകളിലുന്മാദം നീ പകര്‍ന്നു
ആ കുളിരലച്ചാര്‍ത്തില്‍ ഞാന്‍ സ്വയം മറന്നൂ
(ചാരുമുഖി ....)
ഇക്കിളി പൂത്തും തുടിച്ചുണര്‍ന്നൂ
നിന്റെ വല്‍ക്കലം നീയറിയാതുതിര്‍ന്നു വീണു
പഞ്ചബാണനെന്നുള്ളില്‍ ആശ വളര്‍ത്തി
ഈ പച്ചിലക്കാടുറങ്ങാന്‍ മെത്ത നിവര്‍ത്തി
(ചാരുമുഖി ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Charumukhi ninne nokki
Additional Info
ഗാനശാഖ: