ആദിജ്ജീവ കണം മുതൽക്കു

ആദിജ്ജീവ കണം മുതല്‍ക്കു
പ്രകൃതീ സര്‍ഗ്ഗ ക്രിയാ സാരമായ്
ജ്യോതിസ്സോടെ നിറഞ്ഞു നിന്നു
ഭുവനം കാക്കുന്ന ചൈതന്യമേ
ചോദിക്കുന്ന മനസ്സുകള്‍ക്ക്
കരുണാ വാത്സല്യ ദുഗ്ദ്ധങ്ങളാല്‍
നീ തന്നീടുക നിത്യവും
തവ കരൾത്താരിന്റെ സ്നേഹാമൃതം

എന്റെ മനസ്സൊരു ശ്രീകോവില്‍ അതില്‍
അമ്മേ നീയൊരു സ്വര്‍ണ്ണ വിഗ്രഹം (2)
അർഘ്യപൂജാദികള്‍ അഭിഷേകങ്ങള്‍
അവിടുത്തെ മക്കളുടെ നമസ്കാരങ്ങള്‍
അനുഗ്രഹിക്കൂ നിന്‍ കൃപയാല്‍
ആശ്വസിപ്പിക്കൂ ഞങ്ങളെ ..
(എന്റെ മനസ്സൊരു...

നീയല്ലാതൊരു ശക്തിയുണ്ടോ
നിന്നില്‍ കവിഞ്ഞൊരു സത്യമുണ്ടോ
അമ്മേ നീയെന്നെ കൈവെടിഞ്ഞാല്‍ (2)
ഈ ജന്മം കൊണ്ടു പിന്നര്‍ത്ഥമുണ്ടോ
(എന്റെ മനസ്സൊരു....)

 

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Adi jeevakanam