ആശംസകൾ മംഗളാശംസകൾ
ആശംസകള്‍ മംഗളാശംസകള്‍
ആഹ്ലാദ ദാമ്പത്യ ഭാവുകങ്ങള്‍
നിന്മാറില് ചൂടി നീ നിര്മ്മാല്യമായെറിഞ്ഞ
നിര്ഭാഗ്യയാമെന്റെയാശംസകള്
(ആശംസകൾ...)
മറക്കുവാന്‍ നീ ശ്രമിയ്ക്കും ഭൂതകാലത്തിന്റെ
മരിക്കാത്ത സ്മരണയില്‍ ഞാനുരുകുമ്പോള്‍
ഒരു വര്‍ണ്ണശലഭം പോല്‍ നിന് ചുറ്റും വലം വയ്ക്കും
ഹൃദയത്തോടെന് മംഗളാശംസകള്‍
(ആശംസകൾ...)
ഒരു പാതിയായ് നിന്നില്‍ അണയും വധുവിനും
എന്‍ ഗതിയായ് കരുതൊരു നാളിലും
നിന് ജീവിതത്തിന്റെ വല്ലരി പുഷ്പിക്കും
സൗഭാഗ്യം കാണാനെന്‍ പ്രാര്‍ഥനകള്‍
ആ സന്തുഷ്ടിക്കെന് മംഗളാശംസകള്‍
(ആശംസകൾ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aasamsakal mangalaasamsakal
Additional Info
ഗാനശാഖ: