എന്തിനു സ്വർണ്ണ മയൂരസിംഹാസനം
Music:
Lyricist:
Singer:
Raaga:
Film/album:
ആ...ആ...ആ...ആ...
എന്തിനു സ്വർണ്ണ മയൂരസിംഹാസനം
എൻ പ്രിയസഖീ നീ അരികിലുണ്ടെങ്കിൽ (2)
ചന്ദ്രികയൊഴുകുന്ന യമുന തൻ തീരത്തിൽ
എന്തിനു പനിനീർമലർമഞ്ചൽ
(എന്തിനു ...)
മാർബിളിൽ പോലുമീ മാദകരജനി
മധുരവികാരങ്ങളുണർത്തുന്ന യാമം
മാറിൽ പടരുന്ന മാദകമേനിയിൽ
രോമാഞ്ചമുകുളങ്ങൾ വിടർത്തുമെൻ ദാഹം
(എന്തിനു ...)
മണിരത്നത്തൊങ്ങലുള്ള മൂടുപടം മാറ്റി
മധുരചുംബനങ്ങൾ പകരുമെൻ മോഹം
മദഭരസംഗീതമുയരുന്ന ഹൃദയത്തിൽ
അനുരാഗസാമ്രാജ്യമുണർത്തുമെൻ രാഗം
(എന്തിനു ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
enthinu swarnna
Additional Info
ഗാനശാഖ: