കണ്ണിനും കണ്ണായ കൈകേയി
കണ്ണിനും കണ്ണായ കൈകേയി -നീ
ഖൽബു പൊട്ടിക്കരയുവാൻ കാരണമെന്തേ
ഞമ്മടെ മൂത്തമോൻ ശ്രീരാമനു നാളെയല്ലേ
യുവരാശാവായഭിഷേകം
പണ്ടൊരിക്കൽ പ്രാണനാഥാ തേരിന്റെ ചക്രത്തിൽ ചൂണ്ടുവിരലിട്ടു ജീവൻ രക്ഷിച്ചില്ലേ
രണ്ടു വരമെനിക്കന്നു തരാമെന്ന് പറഞ്ഞത്
രണ്ടുമിപ്പോൾ തരാമെങ്കിൽ കരയില്ല ഞാൻ
ശോദിച്ച വരം രണ്ടും...
ശോദിച്ച വരം രണ്ടും കൈയ്യോടെ തന്നേക്കാം
ചോറുണ്ണാതിരുന്നിങ്ങനെ കരഞ്ഞീടല്ലേ
നീയിപ്പോളിങ്ങനെ ബേജാറായാൽ
ചീട്ടു കീറി പോകും ഞമ്മടെ കാറ്റു പോവും
മൂത്തമോൻ രാമനെ കാടു കേറ്റണം
ഞാൻ പെറ്റമോൻ ഭരതനു രാജ്യം വേണം
ഞാൻ പെറ്റമോൻ ഭരതനു രാജ്യം വേണം
അയ്യോ ശതിക്കല്ലേ കൈകേയീ -ഇത്
വയ്യ സഹിക്കില്ല ഞമ്മളിപ്പം
രാജ്യം ഭരതനു തന്നേക്കാം ഞമ്മടെ രാമനെ കാട്ടിലു കേറ്റേണ്ട
ഇളയമ്മ തന്നുടെ ശപഥം നടക്കട്ടേ....
ഞാൻ വനവാസത്തിനു പോയിടാം
പൊന്നുതാതാ..
ഞാനും കൂടെ ബരും
തിരുമല ദേവനാണു സത്യം
ജീവനാഥാ...പ്രാണനാഥാ
സീതേം കൂടെ ബരും
തിരുമല ദേവനാണു സത്യം
കല്ലുണ്ട് മുള്ളുണ്ട് സീതേ
കാട്ടിൽ മുള്ളൻ പന്നികളുണ്ടേ
കണ്ടാമൃഗങ്ങളുമുണ്ട് പിന്നെ
കാട്ടാനക്കൂട്ടങ്ങളുണ്ട്
അച്ചായനും ചേട്ടത്തിയും
ഇല്ലാത്തോരീ അയോധ്യയില്‍
ഇഛയില്ലെനിക്കപ്പച്ചാ ഈ
ലക്ഷ്മണന്നിനി ജീവിക്കാന്‍
പോയേക്കാം ഞാനും പോയേക്കാം
പോയേക്കാം ഞാനും...ആമേൻ
ഹൃദയവേദനയാല്‍ ഉരുകുന്ന താതാ
ഈ തനയരാം ഞങ്ങളെ അനുഗ്രഹിക്കൂ
അനുഗ്രഹിക്കൂ അനുഗ്രഹിക്കൂ
ഹൃദയത്തിലല്ലാ വേദന ഞമ്മടെ
ഉദരത്തിലാണെടാ പൊന്നുമോനെ
സോഡാപ്പൊടി എടുക്ക്
തൊടങ്ങി മുസീബത്ത്
സോഡാപ്പൊടി എടുക്ക്
ഓ എടുക്കെടാ ഹമുക്കേ
അള്ളോ...അള്ളോ...അള്ളോ...