ആവണിക്കുട ചൂടുന്നേ

ആവണിക്കുട ചൂടുന്നേ
ആരിയന്‍ കതിരാടുന്നേ
പൊലിയോപൊലി തിരതല്ലുന്നേ
കതിരോലപ്പൊന്‍ പൂവരമ്പില്‍
അരിവാളു കിലുങ്ങുന്നല്ലോ
(ആവണിക്കുട..)

പൊന്നിന്‍ തോട കാതിലിട്ട്
മണിത്തെന്നലില്‍ വാര്‍മുടിക്കെട്ടഴിഞ്ഞ്
ചെന്തെങ്ങിന്‍ നിരയാടുകയാണല്ലോ
കണ്ണാടിത്തിരക്കായലിന്‍ മീതെ
ചന്ദനത്തോണിയ്ക്കു ചാഞ്ചാട്ടം
തോണിക്കാരുടെ പാട്ടു കേള്‍ക്കുമ്പോള്‍ ഗ്രാമപ്പെണ്ണിനു തോരോട്ടം
കതിര്‍കാണാക്കിളി പാടുന്നേ
കുളിരോടു കുളിര്‍ ചൂടുന്നേ
(ആവണിക്കുട..)

പൊന്നിന്‍ ചിങ്ങം പൂവണിഞ്ഞു
ഇളംകന്യക മുറ്റത്തണി നിരന്നു
കൈകൊട്ടിക്കളിയാടുകയാണല്ലോ
മുറ്റത്തെപ്പൂക്കളം കാണുന്നേരം
മുത്തശ്ശിയമ്മയ്ക്കു രോമാഞ്ചം
ഓരോ നാവിലും പാട്ടുണരുമ്പോള്‍
ഓണത്തുമ്പിയ്ക്കു തുള്ളാട്ടം
നിറതാലപ്പൊലിയാടുന്നേ
നിറമേറും ഇതള്‍ ചൂടുന്നേ
(ആവണിക്കുട..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aavanikkuda choodunne

Additional Info

Year: 
1978

അനുബന്ധവർത്തമാനം