തപസ്വിനീ ഉണരൂ

തപസ്വിനീ ഉണരൂ (2)
പ്രേമതപസ്വിനീ ഉണരൂ
ശിശിര തുഷാര വര്‍ഷങ്ങളേല്‍ക്കേ
ശിലയില്‍ വിടരും വെണ്‍താമരയായ്
തപസ്വിനീ ഉണരൂ  പ്രേമതപസ്വിനീ ഉണരൂ

ചന്ദ്രമുഖീ നീ മലരൊളി മേനിയില്‍
എന്തിനു മരവുരി ചാര്‍ത്തി?
തിരുമുടി തിളങ്ങിയ ശിരസ്സിലെന്തിനു
ജട കൊണ്ടു കിരീടം ചൂടി?
മണിനാഗഭൂഷണന്‍ ഒരിക്കലും നിന്നില്‍
മനസ്സലിയാത്തവനല്ലേ?
തൃക്കണ്ണില്‍ മാത്രമല്ല ഹൃദയത്തിലും ശിവന്‍
അഗ്നി ജ്വാലകളല്ലേ..

(തപസ്വിനീ........)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Thapaswini unaroo

Additional Info

അനുബന്ധവർത്തമാനം