ആരെടാ വലിയവൻ

ആരെടാ വലിയവൻ... ആരെടാ വലിയവൻ - ഭൂമിയില് ആരെടാ വലിയവന്‍ പ്രപഞ്ചശക്തികളോരോന്നും തങ്ങളില്‍ പ്രതിദിനവും ശക്തിമത്സരം മേലോട്ടൊഴുകുന്ന നദിയ്ക്കുണ്ടസൂയ മാലോകരെല്ലാം അതില്‍ മുങ്ങിക്കുളിയ്ക്കുന്നു ആരെടാ വലിയവന്‍... തൊഴിലാളി പറയുന്നു അവനേ വലിയവന്‍ മുതലാളി പറയുന്നു അവന്‍താന്‍ വലിയവന്‍ നേതാക്കള്‍ നടിക്കുന്നു അവരേ വലിയവര്‍ ദൈവത്തിന്‍ വിശ്വാസം ഞാനെടാ വലിയവന്‍ ആരെടാ വലിയവന്‍... പഞ്ചവാദ്യങ്ങള്‍ തങ്ങളില്‍ മത്സരം -മത്സരം സ്വരങ്ങള്‍ പറയുന്നു ഞാന്‍ ഞാന്‍ ഞാന്‍ വലിയവന്‍ സ്വരങ്ങള്‍ പറയുന്നു സസരി സനിരി സനിസധനി സരിഗ രിസനി പധനിസ താളങ്ങള്‍ പറയുന്നു ഞാന്‍ താന്‍ വലിയവന്‍ താളങ്ങള്‍ പറയുന്നു തകിടതകധിമി തകിടതകധിമി.... രാഗങ്ങള്‍ പറയുന്നു ഞാനേ ഞാനേ വലിയവന്‍ രാഗങ്ങള്‍ പറയുന്നു ആ.... മേളങ്ങള്‍ പറയുന്നു ഞങ്ങള്‍ ഞങ്ങള്‍ വലിയവര്‍ (സ്വരങ്ങൾ) പഞ്ചവാദ്യങ്ങൾ തങ്ങളിൽ മത്സരം -മത്സരം ആരെടാ വലിയവന്‍...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aareda valiyavan

Additional Info

Year: 
1976

അനുബന്ധവർത്തമാനം