എൻ പ്രിയമുരളിയിൽ
എൻ പ്രിയമുരളിയിൽ ഒരു സ്വപ്നഗീതമായ്
എന്തിനു വീണ്ടും ഉണരുന്നു നീ...
നന്മകൾ നേരാൻ മാത്രമല്ലാതെ ഈ
ജന്മത്തിലൊന്നും കഴിയില്ലല്ലോ...
കണ്ണാടി മാളിക പണിഞ്ഞതു നമ്മൾ
കണ്ണുനീർ കടൽക്കരെയായിരുന്നു..
ആയിരത്തൊന്നു വസന്തങ്ങളവിടെ
ആടിപ്പാടാൻ കൊതിച്ചിരുന്നു...
(എൻ പ്രിയമുരളിയിൽ)
മറന്നാലും മറക്കാത്ത സ്വപ്നങ്ങളെല്ലാം
മനസ്സിന്റെ ചില്ലുടഞ്ഞ ചിത്രങ്ങൾ..
നീയൊരു ദു:ഖസ്മരണയായെന്നിൽ
തേങ്ങി തുടിയ്ക്കുന്ന ഗദ്ഗദങ്ങൾ..
(എൻ പ്രിയമുരളിയിൽ)
.
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
En priya muraliyil
Additional Info
ഗാനശാഖ: