വേദന താങ്ങുവാൻ ശക്തി നൽകൂ

വേദന താങ്ങുവാന്‍ ശക്തി നല്‍കൂ
വേളാങ്കണ്ണിയമ്മേ (2)
കുരുടനു കാഴ്‌ച  കൊടുക്കുവോളേ
കടല്‍ക്കരയില്‍ സ്വര്‍ഗ്ഗം കാട്ടിയോളേ
(വേദന....)

കാറ്റില്‍ കുടുങ്ങിയ കപ്പലിനെ
കൈക്കുഞ്ഞായ് മാറ്റി നീ കൈയ്യിലേന്തി
കരുണാമയനായ പുത്രനേപ്പോല്‍ നീയും
കടലിനെ കാലടിക്കീഴിലാക്കി
അമ്മേ ...അമ്മേ..
വേളാങ്കണ്ണിയമ്മേ വേളാങ്കണ്ണിയമ്മേ
(വേദന)

എന്റെ മനസ്സൊരു മെഴുകുതിരി
എരിയുന്നു ദുഖത്തില്‍ ഏങ്ങിയേങ്ങി
എല്ലാമറിയുന്ന മാതാവെ നീയെന്നെ
കൈവെടിയല്ലേ വെടിയല്ലേ
അമ്മേ... അമ്മേ...
വേളാങ്കണ്ണിയമ്മേ വേളാങ്കണ്ണിയമ്മേ
(വേദന)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vedana Thaanguvaan Shakti

Additional Info

അനുബന്ധവർത്തമാനം