മാനസവീണയിൽ മദനൻ

ആ...ആ... മാനസവീണയില്‍ മദനന്‍ ചിന്തിയ മായികരാഗ മരന്ദത്തില്‍ മധുരമോഹന നിര്‍വൃതിധാര പുളകോദ്ഗമയായ്‌ രാഗിണിയാടി മാനസവീണയില്‍ സന്ധ്യാസുന്ദര യാമമുദിക്കെ മന്ദാനില പരി ലാളനമേല്ക്കെ എവിടെ നാഥന്‍ പ്രേമസ്വരൂപന്‍ കാതരയായാ കാമിനി തേടി (മാനസവീണയില്..)

മുരളീനാദ സുധാരസ രാഗ മന്ത്രവുമോതി അണഞ്ഞു ദേവന്‍ മദഭരമിഴിയാല്‍ കേണുപറഞ്ഞു നാഥാ മാറിലണയ്ക്കുകയെന്നെ നാഥാ... നാഥാ.. നാഥാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanasaveenayil

Additional Info

അനുബന്ധവർത്തമാനം