ഓമനകൾ
ഓമനകൾ താമരത്തേൻ കുടങ്ങൾ
പെണ്ണായ് മണ്ണിൽ പിറന്ന കാലം മുതൽ
ഓരായിരം കിനാവുകൾ പൂങ്കിനാവുകൾ
(ഓമനകൾ...)
അമ്മ തൻ ശൈശവചാപല്യ ലീലയിൽ
പാവകളായ് നിങ്ങൾ വാണിരുന്നു
പാവകൾക്കുണ്ണുവാൻ പാൽ വിളമ്പുമ്പൊഴും ഭാവന പൂത്തിരുന്നു
ഓരായിരം കിനാവുകൾ പൂങ്കിനാവുകൾ
(ഓമനകൾ...)
മണ്ണുകൊണ്ടായിരം ബിംബങ്ങളാം തോഴരാം
കുഞ്ഞുങ്ങളോടൊപ്പം തീർത്ത നാളിൽ
അമ്മ തൻ കൈകൾ നിർമ്മിച്ചിരുന്നതും നിങ്ങളെയായിരുന്നൂ
ഓരായിരം കിനാവുകൾ പൂങ്കിനാവുകൾ
(ഓമനകൾ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Omanakal
Additional Info
ഗാനശാഖ: