സൂര്യോദയം വീണ്ടും വരും
സൂര്യോദയം വീണ്ടും വരും
ആരോമലേ നീ പോകിലും
നീ വരാതെ പോയാലുമീ
ഭൂമി നിൽക്കും ഈ രീതിയിൽ പോകൂ
(സൂര്യോദയം...)
ആരോമലേ നീ പോകിലും
നീ വരാതെ പോയാലുമീ
ഭൂമി നിൽക്കും ഈ രീതിയിൽ പോകൂ
(സൂര്യോദയം...)
കരളിന്റെയുള്ളിൽ കനൽക്കൂടുമേന്തി
വിട നൽകുവാനായ് വിധി വന്നുവല്ലോ
വിട നൽകുവാനായ് വിധി വന്നുവല്ലോ
മണിത്തൊട്ടിലാട്ടുവാൻ കൊതിക്കുന്ന കൈകളാൽ
ശവക്കോട്ട കെട്ടുന്നോമനേ
നിരാലംബയാണിവൾ നിരാധാരയാണിവൾ
നിരാലംബയാണിവൾ നിരാധാരയാണിവൾ
കനിഞ്ഞിന്നു നൽകൂ മാപ്പു നീ
(സൂര്യോദയം...)
നിനക്കായ് മാത്രം തുടിക്കുന്ന നെഞ്ചിൽ
നിനക്കായ് മാത്രം തുടിക്കുന്ന നെഞ്ചിൽ
മുലപ്പാലു പോലും വിതുമ്പുന്നു കുഞ്ഞേ (2)
ജനിക്കാത്ത നിന്നെയും വധിക്കുന്ന ഭൂമിയിൽ
ജനിക്കാതിരിക്കൂ കണ്മണീ
മരിക്കാത്തൊരോർമ്മകൾ ജനിക്കുന്ന മാനസം
പിറക്കാതിരിക്കാൻ പോക നീ
(സൂര്യോദയം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Suryodayam Veendum Varum
Additional Info
ഗാനശാഖ: