നന്മ നിറഞ്ഞൊരീ ഭൂമിയിൽ

നന്മ നിറഞ്ഞൊരീ ഭൂമിയിൽ
ഞങ്ങൾക്കു ജന്മം നൽകി നീ
പാപികളായ് പീഡിതരായ്
പാടുന്നു ഞങ്ങൾ നിന്റെ നാമം
(നന്മ നിറഞ്ഞൊരീ..)

ഞങ്ങൾ ചെയ്ത പാപങ്ങൾക്കായ്
നീ ചുമന്നു മുൾക്കിരീടം
ഗാഗുൽത്തയിൽ...ഹല്ലേലൂയാ
കാൽവരിയിൽ...ഹല്ലേലൂയാ
നിൻ ജീവരക്തം നീ ചിന്തീലയോ
നിൻ നാമം വാഴ്ത്തപ്പെടേണമേ
നന്മ നിറഞ്ഞൊരീ ഭൂമിയിൽ
ഞങ്ങൾക്കു ജന്മം നൽകി നീ

നീ പിറന്ന ബെത്‌ലഹേമിൽ
നീ വളർന്ന യെരുശലേമിൽ
നിന്ദിതർക്കും...ഹല്ലേലൂയാ
ദുഃഖിതർക്കും...ഹല്ലേലൂയാ
നീ ജീവകാരുണ്യം നൽകീലയോ
നിൻ രാജ്യം വീണ്ടും വരേണമേ
നന്മ നിറഞ്ഞൊരീ ഭൂമിയിൽ
ഞങ്ങൾക്കു ജന്മം നൽകി നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nanma niranjoree bhoomiyil

Additional Info

Year: 
1982

അനുബന്ധവർത്തമാനം