നാലുകെട്ടിൻ തിരുമുറ്റത്ത്

നാലുകെട്ടിന്‍ തിരുമുറ്റത്തിളവെയിലേറ്റു നില്ക്കും
കൃഷ്ണ തുളസി പോലേ..

നാലുകെട്ടിന്‍ തിരുമുറ്റത്ത് ഇളവെയില്‍ ഏറ്റു നില്ക്കും
കൃഷ്ണ തുളസി പോലേ.. നിര്‍മ്മല സൗന്ദര്യ ദര്‍ശനമേകി നീയും..

 

കുറുനിര തഴുകുന്ന തിരുനെറ്റിത്തടത്തിങ്കല്‍
ഹരിചന്ദനത്താല്‍ കുറി ചാര്‍ത്തി
സ്വപ്നാടക നീ വന്നു എന്‍റെ മുന്നില്‍
സാധന ഉപാസനകള്‍ ധന്യമാക്കി..

 

ചെങ്കുറിഞ്ഞി ചാറണിയും ചാരുപാദ തലത്തിങ്കല്‍
തങ്കത്താര മണികളാല്‍ നൂപുരം ചാര്‍ത്തി
പദസ്വനമുണര്‍ത്തി വന്നൂ മുന്നില്‍
ക്ഷേത്രാംങ്കണമാകെ ധന്യമാക്കി..

 

നാലുകെട്ടിന്‍ തിരുമുറ്റത്ത് ഇളവെയില്‍ ഏറ്റു നില്ക്കും
കൃഷ്ണ തുളസി പോലേ..

കൃഷ്ണ തുളസി പോലേ.. കൃഷ്ണ തുളസി പോലേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Nalukettin thirumuttathu

Additional Info

അനുബന്ധവർത്തമാനം