ശില്‍പ്പിയെ സ്നേഹിച്ച
ശില്‍പ്പിയെ സ്നേഹിച്ച ശിലയാണു ഞാന്‍
നിത്യമാം ശോകത്തിന്‍ നിഴലാണു ഞാന്‍
നിശയുടെ മാറില്‍ തേങ്ങിടുമേതോ
വിഷാദഗീതം ഞാന്‍..
വിഷാദഗീതം ഞാന്‍
ശില്‍പ്പിയെ സ്നേഹിച്ച ശിലയാണു ഞാന്‍
എത്ര വിമോഹന സ്വപ്നശതങ്ങളെ
ചിത്തത്തിലൂട്ടി വളര്‍ത്തി
എത്ര വിമോഹന സന്ധ്യാവേളകള്‍
മുത്തുകള്‍ കോര്‍ത്തുനടന്നൂ
നക്ഷത്ര മുത്തുകള്‍ കോര്‍ത്തുനടന്നു
ശില്‍പ്പിയെ സ്നേഹിച്ച ശിലയാണുഞാന്‍
രാഗിലസുന്ദര കഥയിലെ സങ്കല്‍പ്പ-
ദേവതയായ് വളര്‍ന്നൂ
നീറിടുമഭിശപ്തമാകുമാ വേളകള്‍
ദീപനാളം കെടുത്തി
നീറിടുമഭിശപ്തമാകുമാ വേളകള്‍
ദീപനാളം കെടുത്തി ആത്മാവിന്‍-
ദീപനാളം കെടുത്തി (ശില്‍പ്പിയെ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Shilpiye snehicha