പകല്‍ക്കിളിയുറങ്ങി പനിമതിയുറങ്ങി

പകല്‍ക്കിളിയുറങ്ങി പനിമതിയുറങ്ങി
പവിഴപ്പൂങ്കാവിലെ കാറ്റുറങ്ങി (2)
പതിവായ്പ്പടിപ്പുരമേലേയണയും
നിറകതിര്‍ തൂകിയ താരുറങ്ങി (2)
ഇനിയുറങ്ങ് ഇനിയുറങ്ങ്
ഇനിയുറങ്ങ് - ഉറങ്ങ് (2)

തളിരിന്‍ മടിയിലെ നവനീതസുമങ്ങള്‍
കരളില്‍ സുഗന്ധം ഒളിച്ചുവച്ചു (2)
മുകിലിന്‍ മാറില്‍ മയങ്ങും ശശിലേഖ
പുതിയ കിനാക്കളെ താലോലിച്ചു (2)
ചാഞ്ചാടിവാ ചാഞ്ചാടിവാ നീ ചാഞ്ചാടിവാ

എന്നുമെന്‍ മനസ്സിന്‍ മണിമുറ്റം നിന്‍-
പാദമുദ്രകളണിയേണം (2)
കണ്മണീ കണ്മണീ നിന്‍ കാല്‍ത്തളമേളത്തിന്‍
അമ്മതന്‍ സ്വപ്നം തളിര്‍ക്കേണം
അമ്മതന്‍ സ്വപ്നം തളിര്‍ക്കേണം
നീയോടിവാ നീയോടിവാ നീയോടിവാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pakalkkiliyurangi

Additional Info

Year: 
1981

അനുബന്ധവർത്തമാനം