ഒരു നേരമെങ്കിലും കാണാതെ

ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂ‍പം..
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്‍
മുരളിപൊഴിക്കുന്ന ഗാനാലാപം..
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്‍
മുരളിപൊഴിക്കുന്ന ഗാനാലാപം..
(ഒരു നേരമെങ്കിലും..)

ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്‍
തിരുവാകച്ചാര്‍ത്ത് ഞാന്‍ ഓര്‍ത്തു പോകും..
ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്‍
തിരുവാകച്ചാര്‍ത്ത് ഞാന്‍ ഓര്‍ത്തു പോകും..
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ..
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ
തിരുമുടി കണ്മുന്നില്‍ മിന്നിമായും..
തിരുമുടി കണ്മുന്നില്‍ മിന്നിമായും..
(ഒരു നേരമെങ്കിലും..)

അകതാരിലാര്‍ക്കുവാന്‍ എത്തിടുമോര്‍മ്മകള്‍
‍അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം..
അകതാരിലാര്‍ക്കുവാന്‍ എത്തിടുമോര്‍മ്മകള്‍
‍അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം..
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ..
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ..
അവതാരകൃഷ്ണാ നിന്‍ കള്ളനോട്ടം..
അവതാരകൃഷ്ണാ നിന്‍ കള്ളനോട്ടം..
(ഒരു നേരമെങ്കിലും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Oru neramenkilum

Additional Info

അനുബന്ധവർത്തമാനം