മണിത്താലിയായ്
മണിത്താലിയായ് ഈ മനം തെളിഞ്ഞു
മണിത്തെന്നലായ് പൂമണം കവിഞ്ഞു
വലം കൈയ്യിലോ പൊൻ പണം നിറഞ്ഞു
ഒരേ രാഗമായ് ഒരേ താളമായ്
പാൽക്കുടം കിനിഞ്ഞ രാവിൽ
ഇടയനരുളും അമര ലയമായ് ഹൊയ്യാ (മണിത്താലിയായ്...)
കണികൊന്നയാകെ പുതു നിറച്ചാർത്തുമായ് പകർന്നാടവേ
മുളം കാടുപോലും കിളി നുണച്ചിന്തുമായ് തുടർന്നാടവേ
മലർക്കങ്കണം ഇണച്ചില്ല തൻ ഇളം കൈയിലേകി
മലർക്കങ്കണം ഇണച്ചില്ല തൻ ഇളം കൈയിലേകി
ഓ..ഓ..ഓ..
ശ്യാമ രാഗങ്ങളേറ്റു മൂളുന്നു മിണ്ടാ താഴ്വാരങ്ങൾ (മണിത്താലിയായ്...)
കനക്കുന്നു മൗനം പൂപ്പിറന്നാളിലെ കുരുന്നോർമ്മയായ്
ഉണർത്തുന്നു കാലം പുഴ മണൽ കാട്ടിലെ വഴിത്താരയായ്
വിരൽത്തുമ്പിലെ നറും കുങ്കുമം ഉതിർപ്പൂക്കളായി (2)
ഓ..ഓ..ഓ..
താലഗീതങ്ങളേറ്റു നൽകും വാടാ കൈനീട്ടങ്ങൾ (മണിത്താലിയായ്...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manithaliyaai
Additional Info
ഗാനശാഖ: