ഈണം മറന്ന കാറ്റേ
ഈണം മറന്ന കാറ്റേ
ഇതിലേ പറന്ന കാറ്റേ
ഇത്തിരി നേരം ഈ താരാട്ടിനു
താളവുമായ് വരൂ (ഈണം...)
ഇതളറിയാതെ വിരിഞ്ഞും
ഇമ നനയാതെ കരഞ്ഞും (2)
ഈ വഴിയിൽ....
ഇടവഴിയിൽ ഇരു ചെറുപൂവുകൾ നില്പൂ
ബാല്യം മായാത്ത കൗമാരവുമായ് ഒരു പൂ...
ബാല്യം മറന്ന ബാല്യവുമായ് ഇനി ഒരു പൂ...
തണലറിയാത്ത കനവും
കനവറിയാത്ത മനവും (2)
ചാലുകളിൽ.....
ആരവുമായ് കഥയറിയാതൊരു കോലം
കാലം മീട്ടാത്ത കൈവീണകളിൽ കൂടെ നീ..
പാടാൻ മറന്ന പല്ലവിയോ പാഴ്‌ശ്രുതിയോ (ഈണം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Eenam maranna kaatte
Additional Info
ഗാനശാഖ: