ഹൃദയം കളിവീണയാക്കി മീട്ടിടുന്ന
ഹൃദയം കളിവീണയാക്കി മീട്ടിടുന്ന ശോകഗായകാ
പാടുക വീണ്ടും വേദനയാകും സാധകഗാനം (ഹൃദയം...)
രാഗങ്ങളേതോ താളങ്ങളേതോ
നോവിന്റെ സംഗീതങ്ങളിൽ ചൊല്ലൂ
രാഗങ്ങളേതോ താളങ്ങളേതോ
നോവിന്റെ സംഗീതങ്ങളിൽ ...
നീറുന്ന ജീവന്റെ ബന്ധം തനിലാരോ മീട്ടും (2)
ചേരാത്ത പാഴ് ശ്രുതികൾ ജീവരാശികൾ ജീവരാശികൾ (ഹൃദയം...)
തീർക്കുന്നു നീ നിൻ ഗന്ധർവ ഗാനം
വാർക്കുന്നു കണ്ണീർത്തുള്ളികൾ പാവം
തീർക്കുന്നു നീ നിൻ ഗന്ധർവ ഗാനം
വാർക്കുന്നു കണ്ണീർത്തുള്ളികൾ
പാടാത്ത പാട്ടിന്റെ ഈണം തേടി വീണ്ടും വീണ്ടും (2)
മീട്ടുന്നു നീ സ്വന്തം ജന്മമീവിധം എന്നുമീവിധം (ഹൃദയം..)
------------------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Hridayam kaliveenayakki
Additional Info
Year:
1985
ഗാനശാഖ: