വസന്ത മഴയില്‍
ലാലാല ....
ആ ഹാ ഹാഹാഹാ
വസന്ത മഴയില്‍ നനഞ്ഞു വിരിഞ്ഞ പനിമലരില്‍
കുരുന്നു കനവായ് വിരുന്നു വരുന്ന ഹിമകണികേ
കുഞ്ഞു മഞ്ഞിനു കുളിരുന്നോ? എന്റെ കുഞ്ഞു മഞ്ഞിനു കുളിരുന്നോ?
വായോ ഈ വഴി വായോ
വായോ ഈ വഴി വായോ
വായോ..വായോ..
നിറങ്ങള്‍ മെഴുവും സുമങ്ങള്‍ നിറഞ്ഞ വനലതയില്‍
മരന്ദമൊഴുകും ദലങ്ങള്‍ അണിഞ്ഞ പരിമളമേ
ഏതു രാവിന്റെ ഉറക്കറയില്‍ നിന്നെ എന്റെ മോഹങ്ങള്‍ എതിരേല്‍ക്കും
എന്നോ എന്നിനി എന്നോ?
എന്നോ എന്നിനി എന്നോ?
എന്നോ...എന്നോ..എന്നോ..
നീ സ്വയം മറന്നു നിന്ന ജനാലയില്‍
എന്റെ മോഹമാം ശതാവരി പൂത്തുപോല്‍
നീ സ്വയം മറന്നു നിന്ന ജനാലയില്‍
എന്റെ മോഹമാം ശതാവരി പൂത്തുപോല്‍
ആരും കാണാതോരൊ പൂവും താലോലിച്ചെന്നുള്ളില്‍ ഞാന്‍
കനവിന്‍ കാതലായ്
ചൊടിയില്‍ മൊഴിതന്‍ മൗനമായ്
ഈ വിരിഞ്ഞ മാറിലെന്റെ പ്രേമലേഖനങ്ങള്‍ തന്റെ ആദ്യ പാഠം
വസന്ത മഴയില്‍ നനഞ്ഞു വിരിഞ്ഞ പനിമലരില്‍
കുരുന്നു കനവായ് വിരുന്നു വരുന്ന ഹിമകണികേ
കുഞ്ഞു മഞ്ഞിനു കുളിരുന്നോ? എന്റെ കുഞ്ഞു മഞ്ഞിനു കുളിരുന്നോ?
വായോ ഈ വഴി വായോ
വായോ ഈ വഴി വായോ
എന്‍ മനോരഥങ്ങളോടിയ പാതയില്‍
ചോലമാമരങ്ങളീയനുഭൂതികള്‍
എന്‍ മനോരഥങ്ങളോടിയ പാതയില്‍
ചോലമാമരങ്ങളീ അനുഭൂതികള്‍
നിന്നെ കാണാന്‍ നിന്നെ പുല്‍കാന്‍ എന്നില്‍ നിന്നും വന്നു ഞാന്‍ മനസ്സിന്‍ മഞ്ചലില്‍
പുളകമേ പുണരൂ തെന്നലില്‍
ഈ സുഗന്ധ വാഹിയായ മന്ദമാരുതന്റെ കാതിലെന്‍ സ്വകാര്യം
നിറങ്ങള്‍ മെഴുവും സുമങ്ങള്‍ നിറഞ്ഞ വനലതയില്‍
മരന്ദമൊഴുകും ദലങ്ങള്‍ അണിഞ്ഞ പരിമളമേ
ഏതു രാവിന്റെ ഉറക്കറയില്‍ നിന്നെ എന്റെ മോഹങ്ങള്‍ എതിരേല്‍ക്കും
എന്നോ എന്നിനി എന്നോ?
എന്നോ എന്നിനി എന്നോ?
ലാ ലാ ല ലാലാലാലാ