കേഴൂ വേഴാമ്പലേ

കേഴൂ വേഴാമ്പലേ
കേഴൂ വേഴാമ്പലേ
തീരാത്ത നോവിന്‍ തീരങ്ങളില്‍ നീ
കേഴൂ വേഴാമ്പലേ

ഏതോ തരളമാം മഴനിലാവിന്‍
തഴുകിനിന്നോര്‍മ്മയില്‍ നീലമേഘഛായയില്‍
നിന്‍ ദാഹം വീണ്ടും മൌനമായ്
ഒരുതുള്ളിക്കണ്ണീര്‍ പോലും ചൊരിയാതീ
പാഴ്മരുഭൂവില്‍ ആരെ നീ തേടുന്നു?
കേഴൂ വേഴാമ്പലേ

മാമ്പൂവിതളുപോല്‍ മൃദുലമാം മോഹം
തളിരിടും കണ്ണുമായ് കാത്തിരുന്നാലെങ്കിലും
ഈ വേനല്‍ക്കാലം മാറുമോ
അകലങ്ങള്‍ ആകാശങ്ങള്‍ അലയല്ലെ പൊള്ളും വെയിലില്‍
നിന്നുള്ളിന്‍ തേങ്ങലുകള്‍

കേഴൂ വേഴാമ്പലേ
തീരാത്ത നോവിന്‍ തീരങ്ങളില്‍ നീ
കേഴൂ....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kEzhu vEzhambale

Additional Info

Year: 
1985