അമ്മാനം അമ്മാനം

അമ്മാനം അമ്മാനം
അമ്മയ്ക്കു പൊന്നുമ്മ സമ്മാനം
എങ്ങുദൂരെ പോയാലും
എന്നാളും എന്നെക്കൂടെ കൂട്ടൂലേ
അമ്മാനം അമ്മാനം.

ആരാവാരങ്ങള്‍ താളങ്ങള്‍ മേളങ്ങള്‍
ആനമേലെ അമ്പാരിമേലെ ആഘോഷങ്ങള്‍ കൂടണ്ടേ?
ഒന്നു വരുകില്ലേ? അന്നാരം പുന്നാരം പറയുകില്ലെ?

പായസം വേണ്ട പലഹാരങ്ങള്‍ വേണ്ട
പാട്ടുപാടാന്‍ താരാട്ടുപാടാന്‍
എന്നോടൊപ്പം വന്നൂടെ?
ഉണ്ണിമോനല്ലേ കുഞ്ഞല്ലേ എന്നമ്മേ പോരുകയില്ലേ
അമ്മാനം അമ്മാനം
അമ്മയ്ക്കു പൊന്നുമ്മ സമ്മാനം
എങ്ങുദൂരെ പോയാലും
എന്നാളും എന്നെക്കൂടെ കൂട്ടൂലേ
അമ്മാനം അമ്മാനം.
അമ്മാനം അമ്മാനം
അമ്മയ്ക്കു പൊന്നുമ്മ സമ്മാനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ammanam ammanam

Additional Info

Year: 
1985