വാസരം തുടങ്ങി

ല ല ലാ ല ആഹ ഹാ ഹാ ഹാ ആ..

വാസരം തുടങ്ങി ഒരു ജീവിതം തുടങ്ങി]
ഇരു ജീവനിൽ കനക വീണകൾ 
ഇഴ പാകും മീട്ടും രാഗാർദ്ര സുഖഭരിതം (വാസരം...)
ആ..ആ..ആ..ആ

വാർ മഴവില്ലിൻ നിറമോലും ഒരു ലോകം
മഴ വില്ലിൻ നിറമോലും ഒരു ലോകം
അഴകു കോരി അമൃതു തൂകി പ്രാണനിൽ വിടരുകയോ
മനം പോലെ പൊന്നണിഞ്ഞ നാളരുളും
മധുരം മോഹിതം (വാസരം...)

തേൻ മൊഴിയോടെ മണിതിങ്കൾ പ്രതിബിംബം (2)
കുളിരു കോരി സുകൃതമായി മാനസം കവരുകയോ
ഹൃദയങ്ങൾ ചേർന്നലിഞ്ഞു ശ്രീ തുളുമ്പും
സദനം ശോഭിതം (വാസരം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaasaram Thudangi

Additional Info

അനുബന്ധവർത്തമാനം