അന്തിമാനം പൂത്ത പോലെ

അന്തിമാനം പൂത്ത പോലെ മുന്നിലാരോ ഓ..ഓ..ഓ
അമ്പിളിപ്പൊന്മാനിറങ്ങി വന്നതാണോ ഓ..ഓ..ഓ..
താഴ്വരയിൽ രാജമല്ലി പൂത്ത പോലെ ഓ..ഓ..ഓ.
പൂവുകളിൽ തേൻ നിലാവ് പെയ്ത പോലെ ഓ..ഓ..ഓ.
കണി വെച്ചതാരെൻ മുന്നിൽ
കനകക്കതിർമാരിയോ
നിറഞ്ഞിതെൻ മിഴി (അന്തിമാനം..)

രാത്രിയൊരു നീലക്കിളി പോലെ
ചിറകടിച്ചണയുമ്പോൾ
ഞാനിരിക്കും കൂട്ടിൽ തിരി കൊളുത്താൻ
മണിവള കിലുങ്ങി വരൂ
താണിരുന്നാടാം ഊഞ്ഞാലിൽ
പാടാം ഞാനും
ഞാനൊരു താരാട്ടായ് വരാം
താലോലം വരാം വരാം ഇനി  (അന്തിമാനം..)

ചൈത്രമൊരു പുള്ളിക്കുയിൽ പോലെ
സ്വരമധു ചൊരിയുമ്പോൾ
നേടിയൊരീ കണ്ണീർക്കതിർമണികൾ
ഒരു പിടി പകുത്തു നൽകാം
നീ മയങ്ങുമ്പോളീക്കൂട്ടിൽ
ഉണർന്നിരിക്കാം ഈ ഞാൻ
ഞാനൊരു താരാട്ടായ് വരാം
രാരീരം വരാം വരാം ഇനി  (അന്തിമാനം..)

-----------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3.5
Average: 3.5 (2 votes)
Anthimaanam pootha pole

Additional Info

അനുബന്ധവർത്തമാനം