താളത്തിൽ ഓളങ്ങൾ

താളത്തിൽ ഓളങ്ങൾ
താർമഞ്ചം തീർത്തല്ലോ
അറബിക്കടലിൻ റാണിയിതാ
പൂമുത്തും നീർമുത്തും
പൂണാരം ചാർത്തുന്നേ
അറബിക്കടലിൻ റാണിയിതാ
മാദകമേതോ രാഗം
മാധുരി പെയ്യും രാവിൽ
ഒരു ഗന്ധർവൻ മടിയിലിരുത്തി
തഴുകുമരിയൊരഴകോ (താളത്തിൽ..)

നൗകാദീപം കതിർ ചിന്നി
കടലും പൂ ചൂടി
ആടീ വെള്ളിത്തിരമാല
അരയന്നം പോലേ
തിരകളിലായീ ചെമ്മീൻ തോണി വാ
പറവകൾ മീതേ ആർപ്പേ പാടാൻ വാ
അറബിപ്പൊന്നിൽ കനവുകൾ കാണും
ലഹരി നുരയുമിരവായ് (താളത്തിൽ..)

കാവൽദീപം മിഴി ചിമ്മും
കടലോരം നീളേ
കാണാപ്പൊന്നിൻ കഥയോർത്തു
കഴൽ തെറ്റും കാറ്റേ
മധുരസ്വപ്നകേളിയാടാൻ വാ
യുവമിഥുനങ്ങൾ ഒരുമിച്ചാടാൻ വാ
മണിനാഗം തൻ മണി തിരയുന്നൂ
ഇരുളിൻ മടിയിലിവിടെ (താളത്തിൽ..)

---------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaalathil olangal

Additional Info

അനുബന്ധവർത്തമാനം