ഇനി യാത്ര

ഇനി യാത്ര
ഓ.. വിട തരൂ നീ
ജനിമൃതികൾ
ഓ..കടങ്കഥകൾ

തൂകുന്നു കണ്ണീർ പ്രകൃതിയും
കേഴുന്നു സ്നേഹാർദ്രയായ്
നീ കേൾപ്പതെല്ലാമീ
സ്നേഹത്തിൻ സംഗീതമായ്
ഇനിയും നിൻ വഴി തോറും
നീ കാണാതീ കൺകൾ പിറകെ വരും
ഒരു കുളുർ കാറ്റായി ( ഇനി യാത്ര..)

പായുന്നൊരാറ്റിൻ നടുവിൽ
താതൻ നിൻ പൂമഞ്ചലായ്
തന്നാനം ഈ കൈകൾ
ഉണ്ണിക്ക് പൊന്നൂയലായ്
അറിയൂ നാം ഒരു രക്തം
നാമേതോ ദീപത്തിൻ ചെറുതിരികൾ
അതിലൊരു നാളം നീ  ( ഇനി യാത്ര..)

-------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ini yathra