മലരമ്പൻ തഴുകുന്ന

മലരമ്പൻ തഴുകുന്ന കിളിമകളെ
തഴുകുമ്പം തളിർ മെയ്യിൽ കുളിരല്ലേ
കുളിരല പൂമഞ്ഞായ് പടരുകയായീ
അതിലൊരു തിങ്കൾപ്പൂ വിരിയുകയായീ
കനകപരാഗങ്ങൾ പൊഴിയുകയായീ
അതിലൊരു സ്വപ്നത്തിൻ കളമെഴുതാൻ
ദേവതയായതിൽ നീ നടമാടും (മലരമ്പൻ...)

കണ്ണീരോലും നിൻ കവിളിണയിൽ
മെല്ലെ തൊട്ടു നീ തിരുവിരലാൽ
അന്നെന്നാത്മാവിൽ അമൃതകണം
കന്നിപ്പൂവാം ഞാൻ അണിയുകയായ്
ഒരു ജന്മത്തിൻ വഴിയിൽ
ഒരു സ്വപ്നത്തിൻ തണലിൽ
ഒരുമിച്ചു നാമൊരു നാൾ
പിരിയരുതൊരു നിമിഷം (മലരമ്പൻ...)

തെങ്ങോലത്തുമ്പിൽ കുരുവികളും
കുഞ്ഞിക്കൂടൊന്നിൽ കുളിരണിയേ
ഒന്നിച്ചോരോരോ കഥ പറയാം
മണ്ണിൽ സ്വർഗ്ഗത്തിൻ മധു നുകരാം
ഇരു മോഹത്തിൻ കനലായ്
കരളിൽ കത്തിപ്പടരൂ
ഹൃദയങ്ങൾ പൊൻ ചിറകാർ
ന്നുയരും ഗഗനമിതാ (മലരമ്പൻ...)

-------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malaramban Thazhukunna

Additional Info

അനുബന്ധവർത്തമാനം