മണ്ണിന്റെ പുന്നാരം പോലെ

മണ്ണിന്റെ പുന്നാരം പോലെ ഈ
പൊൻ കോലങ്ങൾ
കണ്ണഞ്ചും ചായങ്ങൾ ചാർത്തും ഈ
മൺ കോലങ്ങൾ
പാടത്തെ പതമുള്ള മണ്ണു കൊണ്ടോ
കണ്ണീരിൻ നനവുള്ള മണ്ണു കൊണ്ടോ
കോലം വെച്ചൂ  താളം കൊട്ടി
കോലങ്ങളാടിപ്പാടുന്നേ (മണ്ണിന്റെ...)

മൺ കോലമാണേലും നെഞ്ചിൽ പൂന്തേനോ
മധുരിക്കുമിളം നീരോ തുള്ളിത്തൂവുന്നേ (2)
പൊന്നോണമെത്തിപ്പോയ്
കല്യാണം കൂടേണം
കല്ലുള്ള പൊൻ മാലേം ഞാത്തും വേണം
കണ്ണുകളെയ്തേ മീൻ പിടിക്കണ
പെണ്ണവളാരാണ്
പൊന്നും വേണ്ടൊരു മിന്നും വേണ്ടവൾ
പൊന്നിനു പൊന്നാണ് (2)

കുന്നോളം മോഹങ്ങൾ നെഞ്ചിൽ കൂടുന്നേ
കുറുചെണ്ടത്താളത്തിൽ തുള്ളിപ്പാടുന്നേ (2)
പള്ളീലെ പെരുന്നാളിൽ
തിരുരൂപം നേരുന്നേ
തൃക്കോവിലമ്മയ്ക്ക് പട്ടും മാലേം
നട്ടു നനച്ചൊരു വാഴ കുലച്ചത് കട്ടവനാരാണ്
മൂത്തു പഴുത്തൊരു പൂവൻ കുലയുടെ
വാസനയെവിടാണ് (മണ്ണിന്റെ...)

---------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manninte punnaaram pole

Additional Info

അനുബന്ധവർത്തമാനം