മഞ്ഞിൻ വിലോലമാം - F

മഞ്ഞിൻ വിലോലമാം യവനികക്കുള്ളിലൊരു മഞ്ഞക്കിളിത്തൂവൽ പോലെ (2) ഓർമ്മയിലോടിയെത്തുമേതോ സുസ്മിതം പോലെ ഓമനത്തിങ്കൾക്കല മയങ്ങി നിൽക്കേ (മഞ്ഞിൻ...) ഞെട്ടറ്റു വീഴും ദിനാന്തപുഷ്പങ്ങൾ തൻ തപ്താശ്രു പോലെ നിലാവുദിയ്ക്കേ (2) കണ്ടു മറഞ്ഞ കിനാവുകളോ നിശാ ഗന്ധികളായി വിടർന്നു നിൽക്കേ (മഞ്ഞിൻ...) ഇത്തിരിപ്പൂവും കുരുന്നുകരങ്ങളിൽ തൃത്താലമേന്തി പടിയ്ക്കൽ നിൽക്കേ (2) ജന്മാന്തര സ്നേഹബന്ധങ്ങളെക്കുറി ച്ചെന്തിനോ ഞാനുമിന്നോർത്തു പോയി (2) നാം എന്നിനി കാണുമെന്നോർത്തു പോയീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Manjin vilolamaam - F