സൗഗന്ധികങ്ങൾ വിടർന്നു
Music:
Lyricist:
Singer:
Raaga:
Film/album:
സൗഗന്ധികങ്ങൾ വിടർന്നൂ
സഖിയുടെ കാർക്കൂന്തലണിഞ്ഞൂ
മാനസസരസ്സിലെ മണിയരയന്നങ്ങൾ ആലിംഗനങ്ങളിലോ
ഈ സൗരഭം എവിടെ നിന്നോ
സൗഗന്ധികങ്ങൾ വിടർന്നൂ
മദനന്റെ മാരിവില്ലുണർന്നൂ
സഖിയുടെ കാർക്കൂന്തലണിഞ്ഞൂ
മാനസസരസ്സിലെ മണിയരയന്നങ്ങൾ ആലിംഗനങ്ങളിലോ
ഈ സൗരഭം എവിടെ നിന്നോ
അമരാവതിയിലും അളകാപുരിയിലും അനുരാഗവസന്തമായ് (2)
ഇതളോടിതൾ ചൂടും പൂവുകൾക്കെല്ലാം ഇണയെത്തേടാൻ ദാഹമായ്
ഇണയെത്തേടാൻ ദാഹമായ്
ഈ ശലഭം അരികിലില്ലേ
സൗഗന്ധികങ്ങൾ വിടർന്നൂ
മദനന്റെ മാരിവില്ലുണർന്നൂ
യമുനാതടത്തിലെ അഭിരാമ വനികയിൽ
മധുരാഗസുഗന്ധമായ് (2)
ഋതുഭേദമറിയാതെ ഈ തിരുനടയിൽ ഞാൻ
കൊഴിയും പൂജാ മലരായ്
കൊഴിയും പൂജാ മലരായ്
ഈ പരിമളം എവിടെ നിന്നോ (സൗഗന്ധികങ്ങൾ..)
-------------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Sougandhikangal
Additional Info
ഗാനശാഖ: