ആശ്രിതവത്സലനേ ഹരിയേ
Music:
Lyricist:
Singer:
Raaga:
Film/album:
ആശ്രിതവത്സലനേ ഹരിയേ ഹരിയേ
യുഗധര്‍മ്മ പാലകനേ ശരണം നീയേ
ആശ്രിതവത്സലനേ ഹരിയേ ഹരിയേ
മുനിജനസേവിത മുരഹരിനാമം
ജഗമീരേഴിലും മുഖരിതമല്ലോ
ശ്രുതിയും സ്മൃതിയും പുരുഷാര്‍ത്ഥങ്ങളും
പുരുഷോത്തമനുടെ മഹിമകളല്ലോ
ശരണം നീയേ ശരണം നീയേ
കരുണാമയനേ ശരണം നീയേ ശരണം
ആശ്രിതവത്സലനേ ഹരിയേ ഹരിയേ
അരുണചന്ദ്രന്മാര്‍ പരമാത്മാവിന്‍
തിരുമിഴിയിണതന്‍ കിരണങ്ങളല്ലോ
ഗഗനവും കാലവും സകലചരാചരവും
ഗരുഡവാഹനന്റെ സ്ഥിതിഭാവമല്ലോ
ശരണം നീയേ ശരണം നീയേ
കരുണാമയനേ ശരണം നീയേ ശരണം
ആശ്രിതവത്സലനേ ഹരിയേ ഹരിയേ
യുഗധര്‍മ്മ പാലകനേ ശരണം നീയേ
ആശ്രിതവത്സലനേ ഹരിയേ ഹരിയേ
ഹരിയേ ...ഹരിയേ ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Asrithavalsalane hariye
Additional Info
ഗാനശാഖ: